(+01220725+)ലണ്ടന്‍: ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കാര്‍ കമ്പനിയായ ജാഗ്വാര്‍ ലാന്‍ഡ്‌റോവര്‍ (ജെ.എല്‍.ആര്‍) ബ്രിട്ടീഷ് സര്‍ക്കാറിനോട് 100 കോടി പൗണ്ട് വായ്പ ചോദിച്ചു. സാമ്പത്തിക പ്രതിസന്ധിയാണ് കാരണം. ഒമ്പതുമാസം മുമ്പാണ് ടാറ്റ ജഗ്വാര്‍ ലാന്‍ഡ്‌റോവറിനെ ഏറ്റെടുത്തത്.
രഹസ്യമായി നടത്തിയ വായ്പ അഭ്യര്‍ഥന ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണ്‍ പഠിച്ചു കൊണ്ടിരിക്കുകയാണെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടിയുണ്ടാകുമെന്നും 'ദ സണ്‍ഡേ ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. ജെ.എല്‍.ആര്‍.ചീഫ് എക്‌സിക്യുട്ടീവ് ഡേവിഡ് സ്മിത്ത് നേരിട്ടാണ് ധനാഭ്യര്‍ഥന നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളുടെയും വില്പനക്കാരുടെയും സംഘടനയായ മോട്ടോര്‍ മാനുഫാക്ച്ചറേഴ്‌സ് ആന്‍ഡ് ട്രെയ്‌ഡേഴ്‌സും സര്‍ക്കാറിനോട് 300 കോടി പൗണ്ട് സഹായം ചോദിച്ചിട്ടുണ്ട്.....
No comments:
Post a Comment