ഡോ. കൃഷ്ണകിഷോര്‍
ഹോളിവുഡില്‍ ഇത് ആനിമേഷന്‍ വിസ്മയങ്ങളുടെ കൊയ്ത്തുകാലം. ഇത്തരം ചിത്രങ്ങള്‍ക്ക് ലോകമെമ്പാടുമുള്ള വന്‍ ജനപ്രീതി കണക്കിലെടുത്ത് ഹോളിവുഡിലെ പ്രധാന സ്റ്റുഡിയോകളെല്ലാം വന്‍ താരങ്ങളുടെ പിന്‍ബലത്തോടെ സൂപ്പര്‍ഹിറ്റുകള്‍ ആഘോഷിക്കുകയാണ്. ഡ്രീംവര്‍ക്‌സ് ഈയിടെ തിയേറ്ററുകളില്‍ എത്തിച്ച ചിത്രമാണ് മഡഗാസ്‌കര്‍ 2: എസ്‌കേപ്പ് ടു ആഫ്രിക്ക. റിലീസ് ചെയ്ത ആദ്യവാരം തന്നെ അമേരിക്കയില്‍ മാത്രം 65 മില്യണ്‍ ഡോളര്‍ കളക്ഷന്‍ നേടിയ ഈ ചിത്രം ആഗോളവ്യാപകമായി 300 മില്യണ്‍ നേടുമെന്നാണ് സൂചന. ആഫ്രിക്കന്‍ സാഹസിക കഥ പറയുന്ന ഈ ചിത്രത്തിന്റെ ഒന്നാം പതിപ്പ് 2005-ല്‍ ഇറങ്ങിയിരുന്നു. ന്യൂയോര്‍ക്കിലെ ഒരു മൃഗശാലയില്‍ നിന്ന് രക്ഷപ്പെട്ട് വിദൂരമായ മഡഗാസ്‌കര്‍ ദ്വീപില്‍ എത്തുകയും തുടര്‍ന്ന് ആഫ്രിക്കയിലേക്ക് രക്ഷപ്പെടുകയും ചെയ്യുന്ന അഞ്ചു മൃഗങ്ങളുടെ സാഹസിക അനുഭവമാണ് ചിത്രത്തിന്റെ കാതല്‍.....
No comments:
Post a Comment