Monday, November 24, 2008

കണ്ണൂരിന് അഞ്ചാം കിരീടം


കണ്ണൂര്‍: അഖിലേന്ത്യാ അന്തസ്സര്‍വകലാശാല വനിതാ വോളിബോള്‍ കിരീടം അഞ്ചാംതവണയും കണ്ണൂര്‍ സര്‍വകലാശാല നിലനിര്‍ത്തി. മാങ്ങാട്ടുപറമ്പ് കാമ്പസിലെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ ഞായറാഴ്ച നടന്ന ഫൈനലില്‍ മദ്രാസ് സര്‍വകലാശാലയെ തുടര്‍ച്ചയായ മൂന്നുസെറ്റുകള്‍ക്ക് തകര്‍ത്താണ് കണ്ണൂര്‍ കിരീടംചൂടിയത്. സേ്കാര്‍: 25-18, 25-10, 25-17. ക്യാപ്റ്റന്‍ മിനിമോള്‍ എബ്രഹാമിന്റെ ഓള്‍റൗണ്ട് പ്രകടനമാണ് കണ്ണൂരിന്റെ വിജയം എളുപ്പമാക്കിയത്.
ലൂസേഴ്‌സ് ഫൈനലില്‍ അണ്ണാ ചെന്നൈയെ തുടര്‍ച്ചയായ മൂന്നുസെറ്റുകള്‍ക്ക് തോല്‍പ്പിച്ച് എസ്.ആര്‍.എം. ചെന്നൈ മൂന്നാംസ്ഥാനം നേടി. സേ്കാര്‍: 25-20, 25-14, 25-18. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരിയായി മിനിമോള്‍ എബ്രഹാം തിരഞ്ഞെടുക്കപ്പെട്ടു.....


No comments: