Monday, November 24, 2008

ഇന്ത്യക്കാരന്റെ കോബ്ര ബിയര്‍ കമ്പനി വില്‍പ്പനയ്ക്ക്‌


(+01220729+)ലണ്ടന്‍: ഇന്ത്യക്കാരന്‍ തുടങ്ങിയ മുന്‍നിര ബിയര്‍ കമ്പനിയായ 'കോബ്ര' വില്ക്കാന്‍ ഉടമ കരണ്‍ ബിലിമോര്യ പ്രഭു തീരുമാനിച്ചതായി റിപ്പോര്‍ട്ട്. 20 കോടി പൗണ്ട് ആണ് വില നിശ്ചയിച്ചിരിക്കുന്നത്. 46 കാരനായ കരണ്‍ 18 വര്‍ഷം മുമ്പാണ് കോബ്ര കമ്പനി ആരംഭിച്ചത്. ഇന്ന് ബ്രിട്ടനിലെ 10000 ഓളം ഭക്ഷണശാലകളില്‍ 'കോബ്ര വിളമ്പുന്നുണ്ട്'.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 28 ശതമാനം വളര്‍ച്ച കൈവരിച്ച കമ്പനി ബ്രിട്ടനില്‍ അതിവേഗം വളര്‍ച്ച കൈവരിക്കുന്ന ബിയര്‍ കമ്പനികളിലൊന്നാണ്. ബ്രിട്ടനിലെ വമ്പന്‍ മദ്യ നിര്‍മാണക്കമ്പനികളുമായി വില്‍പ്പന സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.


No comments: