ലഖ്‌നൗ: യു.പി.എ. സര്‍ക്കാര്‍ ഉയര്‍ത്തുന്ന 'ഹിന്ദുതീവ്രവാദ'പ്രശ്‌നം ലോക്‌സഭാ തിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തിയുള്ള കേവലമായ രാഷ്ട്രീയ ഉപകരണം മാത്രമാണെന്ന് ആര്‍.എസ്.എസ്. ദേശീയ അധ്യക്ഷന്‍ കെ.സി. സുദര്‍ശന്‍ ആരോപിച്ചു. ''ഹിന്ദു തീവ്രവാദം എന്നൊന്നില്ല. ഭൂരിപക്ഷസമുദായത്തിനെതിരായ ഗൂഢാലോചന മാത്രമാണ് അത്തരം ആരോപണം''-അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും മതവും തീവ്രവാദവും തമ്മില്‍ ബന്ധമൊന്നുമില്ലെന്ന് ആര്‍.എസ്.എസ്. സംസ്ഥാന ആസ്ഥാനത്ത് സുദര്‍ശന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ''തീവ്രവാദത്തിന് മുഖമില്ല. നിരപരാധികളെ കൊല്ലുന്നതില്‍ മാത്രമാണ് അവര്‍ക്ക് വിശ്വാസം. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ല. പകരം ജനങ്ങളുടെ ശ്രദ്ധ മാറ്റാന്‍വേണ്ടി ഇത്തരം വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയാണ്''-സുദര്‍ശന്‍ പറഞ്ഞു.....
No comments:
Post a Comment