Monday, November 24, 2008

തീവ്രവാദ ബന്ധം അറസ്റ്റിലായ അബ്ദുള്‍ജബ്ബാറിനെ നാളെ തലശ്ശേരി കോടതിയില്‍ ഹാജരാക്കും


(+01220723+)കണ്ണൂര്‍: തീവ്രവാദവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം ഹൈദരാബാദില്‍ അറസ്റ്റ്‌ചെയ്ത തിരൂര്‍ സ്വദേശി അബ്ദുള്‍ജബ്ബാറിനെ(34) ചൊവ്വാഴ്ച തലശ്ശേരി എ.സി.ജെ.എം. കോടതിയില്‍ ഹാജരാക്കും. ജമ്മു-കശ്മീരില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ടയാളാണ് അബ്ദുള്‍ജബ്ബാര്‍. പ്രത്യേക അന്വേഷണസംഘം തലവന്‍ ഡി.ഐ.ജി. ടി.കെ.വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹൈദരാബാദ് നഗരപരിസരത്തുനിന്ന് ഇയാളെ അറസ്റ്റ്‌ചെയ്തത്.

ഹൈദരാബാദില്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ ട്രാന്‍സിറ്റ് റിമാന്‍ഡില്‍ തിങ്കളാഴ്ച കേരളത്തിലെത്തിക്കും. അബ്ദുള്‍ജബ്ബാറിനെക്കൂടി അറസ്റ്റ്‌ചെയ്തതോടെ തീവ്രവാദവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം എട്ടായി. പാക് അധീന കശ്മീരിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ കശ്മീരിലെ അതിര്‍ത്തി ജില്ലയായ കുപ്‌വാരയില്‍ ഒക്ടോബര്‍ ഏഴിന് നാല് മലയാളികള്‍ സുരക്ഷാസേനയുടെ വെടിയേറ്റ് മരിച്ചിരുന്നു.....


No comments: