കോട്ടയം:സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍, കോട്ടയം അതിരൂപത ആര്‍ച്ച്ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടിന്റെ മൊഴി തിങ്കളാഴ്ച സി.ബി.ഐ. രേഖപ്പെടുത്തിയേക്കുമെന്ന് അറിയുന്നു. കോട്ടയം അതിരൂപതയുടെ ഇപ്പോഴത്തെ ആര്‍ച്ച് ബിഷപ്പ് എന്ന നിലയിലാണ് മാര്‍ മൂലക്കാട്ടില്‍നിന്ന് വിവരങ്ങള്‍ ആരായുന്നത്. തിങ്കളാഴ്ച കൊച്ചിയില്‍ എത്താന്‍ ആര്‍ച്ച് ബിഷപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ ഇക്കാര്യം അതിരൂപത സ്ഥിരീകരിച്ചിട്ടില്ല.
അറസ്റ്റിലായ പ്രതികളുടെയും ഇതുവരെ ചോദ്യം ചെയ്ത മറ്റുള്ളവരുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ സി.ബി.ഐ. അന്വേഷണത്തില്‍ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. മുന്‍ കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയുമായി സംസാരിച്ചതില്‍നിന്ന് വിലപ്പെട്ട വിവരങ്ങള്‍ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.....
No comments:
Post a Comment