തിരുവനന്തപുരം: റവന്യൂമന്ത്രിയുടെ ഓഫീസ്ഇടപെട്ട് സസ്‌പെന്‍ഡുചെയ്ത ഉദ്യോഗസ്ഥനെ അടിയന്തരമായി തിരിച്ചെടുക്കണമെന്ന് മുഖ്യമന്ത്രിയുടെ കര്‍ശനനിര്‍ദ്ദേശം. സര്‍വേഡയറക്ടറെ തന്റെ ഔദ്യോഗികവസതിയില്‍ വിളിച്ചുവരുത്തിയാണ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഈ നിര്‍ദ്ദേശം നല്‍കിയത്.
ഇപ്പോള്‍ മൂന്നാര്‍ദൗത്യസംഘത്തില്‍ പ്രവര്‍ത്തിക്കുന്ന പീരുമേട് റീസര്‍വേസൂപ്രണ്ട്ഓഫീസിലെ ഒന്നാംഗ്രേഡ് സര്‍വേയര്‍ ഷാജഹാനെ ശനിയാഴ്ചയാണ് റവന്യൂമന്ത്രി കെ.പി. രാജേന്ദ്രന്റെ ഓഫീസ്ഇടപെട്ട് സസ്‌പെന്‍ഡ് ചെയ്തത്. സപ്തംബര്‍ 30ന് മുഖ്യമന്ത്രിയും മന്ത്രിമാരും മൂന്നാര്‍ സന്ദര്‍ശിച്ചപ്പോള്‍ ഒരു സ്വകാര്യകമ്പനി 120 ഏക്കര്‍ കൈയേറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയെ ഷാജഹാന്‍ അറിയിച്ചിരുന്നു. ഇത്‌വ്യക്തമായ വിവരമില്ലാതെയും അനവസരത്തിലും മേലുദ്യോഗസ്ഥരുടെ അനുമതി കൂടാതെയുമായിരുന്നുവെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറഞ്ഞിരുന്നു.....
No comments:
Post a Comment