ബാംഗ്ലൂര്‍: മഴയും മഴയെ കടത്തിവെട്ടിയ ഇടിവെട്ട് ബാറ്റിങ്ങും കണ്ട നാലാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 198 റണ്‍സ് വിജയലക്ഷ്യം.
മഴമൂലം 22 ഓവറായി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയത്. എന്നാല്‍, ഡക്ക്‌വര്‍ത്ത് ലൂയിസ് മഴനിയമം അനുസരിച്ച് ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 198 റണ്‍സായി നിശ്ചിയിക്കുകയായിരുന്നു.
മൂന്ന് സിക്‌സിന്റെയും ഒന്‍പത് ബൗണ്ടറിയുടെയും അകമ്പടിയോടെ 57 പന്തില്‍ നിന്ന് 69 റണ്‍സ് നേടിയ വീരേന്ദര്‍ സേവാഗാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. ഗംഭീര്‍ 37 പന്തില്‍ നിന്ന 40 റണ്‍സും സച്ചിന്‍ തെണ്ടുല്‍ക്കര്‍ 21 പന്തില്‍ നിന്ന് 11 റണ്‍സും മഹേന്ദ്രസിങ് ധോനി ഒന്‍പത് റണ്‍സും നേടി. മൂന്ന് കിടിലന്‍ സിക്‌സോടെ 11 പന്തില്‍ നിന്ന് 25 റണ്‍സ് നേടി യുവരാജ് സിങ്ങും ആറു റണ്‍സെടുത്ത യൂസഫ് പഠാന്‍ ആറു റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു.....
No comments:
Post a Comment