പനാജി: പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം 'കാഞ്ചീവരം' മൂന്നുനാല് വര്‍ഷങ്ങള്‍ക്കിടയിലുണ്ടായ മികച്ച സിനിമയാണെന്ന് ഇന്ത്യന്‍ പനോരമയിലെ ഫീച്ചര്‍ ചിത്രങ്ങളുടെ ജൂറി അംഗവും പ്രമുഖ ആസാമീസ് സംവിധായകനുമായ ഗൗതംബോറ പറഞ്ഞു.
'നെയ്ത്തുതൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചിത്രത്തില്‍ ഹൃദയഹാരിയായി അവതരിപ്പിക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്'. 'മാതൃഭൂമി'യുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാക്കാലത്തും മലയാളസിനിമകള്‍ തനിക്ക് പ്രിയപ്പെട്ടതാണ്. അര്‍ഥവത്തായ സിനിമകളാണ് മലയാളത്തിലുണ്ടാകുന്നത്. എക്കാലവും ഇന്ത്യന്‍ സിനിമയില്‍ മലയാളചിത്രങ്ങള്‍ക്ക് സ്വന്തമായ സ്ഥാനമുണ്ട്. ബോളിവുഡില്‍നിന്നൊക്കെ വരുന്ന സിനിമകളില്‍ ജീവിതം തീരെ ഇല്ലാതായിരിക്കുന്നു. കേവലം കുറേ കെട്ടുകാഴ്ചകള്‍ മാത്രമാണ് സിനിമ എന്ന പേരില്‍ പടച്ചുവിടുന്നത്.....
No comments:
Post a Comment