Monday, November 24, 2008

റയലിന് ജയം, വിയ്യാറയലിന് തോല്‍വി


മാഡ്രിഡ്: റിക്രിയേറ്റിവൊയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ രണ്ടാംസ്ഥാനത്തെത്തി. ഒന്നാംപകുതിയില്‍ 39-ാം മിനിറ്റില്‍ വെസ്‌ലി സ്‌നൈഡറാണ് റയലിന്റെ വിജയഗോള്‍ കുറിച്ചത്. ഇതോടെ ചാമ്പ്യന്മാര്‍ക്ക് 12 കളികളില്‍ നിന്ന് 26 പോയന്റായി. മുന്നിലുള്ള ബാഴ്‌സലോണയ്ക്ക് 11 കളികളില്‍ നിന്ന് 28 പോയന്റാണുള്ളത്. രണ്ടാംസ്ഥാനക്കാരായിരുന്ന വിയ്യാറയലിനെ വയ്യാഡോളിഡ് തകര്‍ത്തത് (0-3) റയലിന് അനുഗ്രഹമായി. മറ്റൊരു കളിയില്‍ സെവിയയും വലന്‍സിയയും ഗോളടിക്കാതെ സമനിലയില്‍ പിരിഞ്ഞു.
ജയിച്ചെങ്കിലും മത്സരത്തിനിടെ പ്രമുഖ താരങ്ങള്‍ക്ക് പരിക്കേറ്റത് റയലിന് തിരിച്ചടിയായി. കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ അര്‍ജന്റീന താരം ഗോള്‍സാലെ ഹിഗ്വായാനിന് ഉടന്‍തന്നെ തിരിച്ചെത്താനാവുമെന്നാണ് റയല്‍ കോച്ച് ബ്രെന്റ്ഷൂസ്റ്ററുടെ പ്രതീക്ഷ.....


No comments: