ഗ്വാണ്ടനാമോ: ഒസാമ ബിന്‍ലാദന്റെ വീഡിയോ ടേപ്പ് നിര്‍മ്മിച്ച ആള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. യമന്‍ സ്വദേശിയായ അലി ഹംസ അല്‍ ബഹ് ലുലിനെയാണ് ശിക്ഷിച്ചത്. അമേരിക്കയുമായുള്ള പോരാട്ടം തുടരുമെന്നും സെപ്തംബര്‍ 11 ലെ ആക്രമണത്തില്‍ താന്‍ പങ്കെടുത്തിരുന്നുവെന്നും ഇയാള്‍ വിചാരണവേളയില്‍ പ്രസ്താവിച്ചിരുന്നു.
ഒന്‍പത് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഗ്വാണ്ടനാമോ ജയിയിലെ പ്രത്യേക കോടതിയിലായിരുന്നു ഇയാളുടെ വിചാരണ.
സെപ്തംബര്‍ 11 ന് നടന്ന അക്രമണത്തിന്റെ യഥാര്‍ത്ഥ പ്രതി അമേരിക്ക തന്നെയാണെന്നും, ഏതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും അമേരിക്കയുമായുള്ള പോരാട്ടം തുടരുമെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു.
No comments:
Post a Comment