Tuesday, November 04, 2008

ബരാക് ഒബാമയുടെ മുത്തശ്ശി അന്തരിച്ചു


(+01219348+)വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ബരാക് ഒബാമയുടെ മുത്തശ്ശി മെഡ്‌ലിന്‍ ഡന്‍ഹാം (86) അന്തരിച്ചു. ഒബാമ തന്നെ ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.

കാന്‍സര്‍ രോഗബാധിതയായി ഹവാലിയിലുള്ള വീട്ടില്‍ കഴിയുകയായിരുന്ന മുത്തശ്ശിയെ ഒബാമ കുറച്ചുദിവസം മുന്‍പ് സന്ദര്‍ശിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ആരാകുമെന്നറിയാന്‍ വെറും മണിക്കൂറുകള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്.


No comments: