Tuesday, November 04, 2008

ഐബിഎസ് മാനേജ്‌മെന്‍റിനോട് നേരിട്ട് ഹാജരാകണമെന്ന് തൊഴില്‍ വകുപ്പ്‌


തിരുവനന്തപുരം: ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് ടെക്‌നോപാര്‍ക്കിലെ ഐ.ബി.എസ് മാനേജ്‌മെന്റിനോട് നേരിട്ട് ഹാജരാകാന്‍ തൊഴില്‍വകുപ്പ് ഉത്തരവിട്ടു. ജോലി നഷ്ടപ്പെട്ടവരോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ജോലി പോയ ഒരാള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഐബിഎസിന് നിര്‍ദേശം നല്‍കിയത്. ഇന്നലെ അധികൃതര്‍ ടെക്‌നോപാര്‍ക്കിലെ ചില കമ്പനികളില്‍ പരിശോധന നടത്തിയിരുന്നു.

പിരിച്ചുവിട്ടവരെല്ലാം രാജിവച്ചുപോയതായാണ് ഓഫീസിലെ രേഖകളില്‍ കാണുന്നതെന്നും കണ്ടെത്തിയിരുന്നു.


No comments: