അഹമ്മദാബാദ്: അഡാനി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഗൗതം അഡാനി തീവ്രവാദിയാക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
ബുധനാഴ്ച ടാജ് ഹോട്ടലില്‍ തീവ്രവാദികള്‍ ആക്രമണം നടത്തിയപ്പോള്‍ അഡാനിയും സുഹൃത്തുക്കളും ആദ്യനിലയിലെ റെസ്റ്റോറന്റില്‍ ഉണ്ടായിരുന്നു.
രണ്ടു മണിക്കൂറിനു ശേഷം കമാന്‍ഡോകളാണ് അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്.
ആക്രമണം നടക്കുമ്പോള്‍ റെസ്റ്റോറന്റില്‍ ഏതാണ്ട് 150-പേരുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതില്‍ എത്രപേര്‍ രക്ഷപ്പെട്ടുവെന്ന് ഇനിയും വ്യക്തമല്ല.
No comments:
Post a Comment