Thursday, November 27, 2008

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം


(+01221010+)മുംബൈ: മുംബൈയില്‍ ബുധനാഴ്ച നടന്ന തീവ്രവാദി ആക്രമണത്തിന് ഇരയായവര്‍ക്കുള്ള നഷ്ടപരിഹാരം മഹാരാഷ്ട്രാ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ചുലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കും. പരിക്കേറ്റവര്‍ക്ക് 50,000 രൂപവീതം സഹായധനം നല്‍കുമെന്നും ഉപമുഖ്യമന്ത്രി ആര്‍.ആര്‍.പാട്ടില്‍ പറഞ്ഞു.

സംഭവത്തില്‍ മരിച്ച പോലീസുകാരുടെ ബന്ധുക്കള്‍ക്കും നഷ്ടപരിഹാരം നല്‍കും. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ മുംബൈയില്‍ നടന്ന ഏറ്റുമുട്ടലില്‍ മരിച്ചത് രാജ്യത്തിന് കനത്ത നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. തെക്കന്‍ മുംബൈയിലെ ജി.ടി.ആസ്പത്രിയില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ അദ്ദേഹം സന്ദര്‍ശിച്ചു.


No comments: