Monday, November 24, 2008

വയനാട് ജില്ലയില്‍ ഐ.ടി പാര്‍ക്ക് പരിഗണിക്കും: മുഖ്യമന്ത്രി


തിരുവനന്തപുരം: സ്ഥലലഭ്യത അനുസരിച്ച് വയനാട് ജില്ലയില്‍ ഐ.ടി പാര്‍ക്ക് സ്ഥാപിക്കുന്നകാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ നിയമസഭയെ അറിയിച്ചു. ചോദ്യോത്തര വേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ലോക സാമ്പത്തിക മാന്ദ്യം സ്മാര്‍ട്ട് സിറ്റി പദ്ധതിയെ ബാധിച്ചതായി അറയിച്ചിട്ടില്ല. പദ്ധതി എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നാണ് ടീകോം അറിയിച്ചിരിക്കുന്നത്. സ്മാര്‍ട്ട് സിറ്റിയ്ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കിയിട്ടില്ല. സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളില്‍ ഐ.ടി സംരംഭങ്ങള്‍ തുടങ്ങുന്നകാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.


No comments: