തിരുവനന്തപുരം: സ്മാര്‍ട്ട്‌സിറ്റിയെ ചൊല്ലി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും നിയമസഭയില്‍ കൊമ്പുകോര്‍ത്തു. സ്മാര്‍ട്ട്‌സിറ്റിയുടെ കരാറിനെ ചൊല്ലിയാണ് ഇരുവരും ഏറ്റുമുട്ടിയത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ തയ്യാറാക്കിയ കരാറാണ് മെച്ചമെന്ന മുഖ്യമന്ത്രിയുടെ അവകാശവാദമാണ് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചത്.
ഇന്‍ഫോപാര്‍ക്ക് ക്യാമ്പസ് സൗജന്യമായി നല്‍കുമെന്നും കൊച്ചിയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ മറ്റ് ഐ.ടി പാര്‍ക്കുകളൊന്നും തുടങ്ങുകയില്ലെന്നും പറഞ്ഞാണ് യു.ഡി. എഫ് സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കിയതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. എന്നാല്‍ ധനവകുപ്പ് അനുമതി നല്‍കിയലും കൂടിയ തുകയ്ക്കാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കിയതെന്ന് ഉമ്മന്‍ചാണ്ടി ആരോപിച്ചു.....
No comments:
Post a Comment