Monday, November 24, 2008

101 ഇന്ത്യക്കാരെ പാകിസ്താന്‍ ജയിലില്‍നിന്ന് മോചിപ്പിച്ചു


ഇസ്‌ലാമാബാദ്: ജയിലില്‍ കഴിഞ്ഞിരുന്ന 101 ഇന്ത്യക്കാരെ പാകിസ്താന്‍ മോചിപ്പിച്ചു. എല്ലാവരുടെയും ശിക്ഷാകാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് മോചനം. 99 മത്സ്യബന്ധന തൊഴിലാളികളും രണ്ട് സാധാരണക്കാരുമാണ് ഞായറാഴ്ച രാത്രി ജയില്‍ മോചിതരായത്.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തടവുകാരെ മോചിപ്പിക്കുന്നതെന്ന് പാകിസ്താന്‍ അധികൃതര്‍ പറഞ്ഞു. നേരത്തെ 29 പാകിസ്താന്‍ തടവുകാരെ ഇന്ത്യ മോചിപ്പിച്ചിരുന്നു.


No comments: