Thursday, November 27, 2008

ആക്രമണത്തെ ലോകരാജ്യങ്ങള്‍ അപലപിച്ചു


ബ്രസല്‍സ്: മുംബൈയില്‍ നടന്ന തീവ്രവാദി ആക്രമണത്തെ വിവിധ രാജ്യങ്ങളും ലോക നേതാക്കളും അപലപിച്ചു. 80 പേര്‍ മരിച്ച തീവ്രവാദി ആക്രമണത്തില്‍ യൂറോപ്യന്‍ യൂണിയന്‍ നടുക്കം രേഖപ്പെടുത്തി. ആക്രമണത്തില്‍ മരിച്ചവരുടെ കുടംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായി യൂറോപ്യന്‍ യൂണിയന്‍ നേതൃത്വം പ്രസ്താവനയില്‍ അറിയിച്ചു.

തീവ്രവാദി ആക്രമണത്തില്‍ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബന്‍ കി മൂണ്‍ അപലപിച്ചു. അമേരിക്കന്‍ ഭരണകൂടവും നിയുക്ത പ്രസിഡന്റ് ബരാക്ക് ഒബാമയും ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചു. ഭീകര ആക്രമണത്തെ കാനഡ അധികൃതര്‍ കാടത്തമെന്ന് വിശേഷിപ്പിച്ചു. ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യമന്ത്രി ലോറന്‍സ് കാനന്‍ പറഞ്ഞു.


No comments: