മുംബൈ: തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് ആറു മണിക്കൂര്‍ തടസപ്പെട്ട മുംബൈയിലെ തീവണ്ടി ഗതാഗതം വ്യാഴാഴ്ച പുലര്‍ച്ചെ പുന:സ്ഥാപിച്ചു. ഛത്രപതി ശിവജി ടെര്‍മിനസില്‍നിന്നുള്ള തീവണ്ടി ഗതാഗതം സാധാരണ നിലയിലായെന്ന് ഒദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മുംബൈ- പട്‌ന എക്‌സ്പ്രസാണ് ഇന്നു രാവിലെ ആദ്യം പുറപ്പെട്ടത്.
മുംബൈയിലെ ഏഴു കേന്ദ്രങ്ങള്‍ക്കൊപ്പം ഛത്രപതി ശിവജി ടെര്‍മിനസിലും ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. വീണ്ടും ആക്രമണം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ബുധനാഴ്ച രാത്രിമുതല്‍ തീവണ്ടി സര്‍വീസുകള്‍ നിര്‍ത്തിവച്ചു. തീവണ്ടികള്‍ ഓടിത്തുടങ്ങിയെങ്കിലും മിക്കവയിലും യാത്രക്കാര്‍ നന്നേ കുറവാണ്.
No comments:
Post a Comment