മുംബൈ: മുംബൈയില്‍ ബുധനാഴ്ച രാത്രി നടന്ന ഭീകര താണ്ഡവത്തില്‍ കൊല്ലപ്പെട്ടവരില്‍ നാല് ഉന്നത പോലീസ് ഉദ്യോഗസ്ഥരും. മുംബൈ പോലീസ് ഭീകര വിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കരെ അടക്കം പത്തു പോലീസുകാരാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചത്.
അഡീഷണല്‍ പോലീസ് കമ്മീഷണര്‍മാരായ അശോക് കാംതെ, സദാനന്ദ് ദത്ത എന്നിവര്‍ വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ മരിച്ചതായി പോലീസ് അറിയിച്ചു. മുംബൈ പോലീസിന്റെ ഏറ്റുമുട്ടല്‍ വിദഗ്ദ്ധ ന്‍ വിജയ് സലസ്‌കാറും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
ഭീകര വിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കരെ അടുത്തിടെ സംസ്ഥാനത്ത് നടന്ന തീവ്രവാദി ആക്രമണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനു നേതൃത്വം നല്‍കുകയായിരുന്നു. നാല് ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം ആറു പോലീസുകാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.....
No comments:
Post a Comment