Wednesday, November 05, 2008

കാശ്മീര്‍ പ്രശ്‌നം : ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടി


യുണൈറ്റഡ് നേഷന്‍സ്: ഐക്യരാഷ്ട്ര പൊതുസഭയുടെ പ്രത്യേക സമിതി യോഗത്തില്‍ കശ്മീര്‍ പ്രശ്‌നത്തെച്ചൊല്ലി ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടി. ഞായറാഴ്ച നടന്ന ഐക്യരാഷ്ട്രങ്ങളുടെ സാമൂഹിക-മാനവിക-സാംസ്‌കാരിക സമിതി യോഗമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള രൂക്ഷമായ വാഗ്വാദത്തിന് വേദിയായത്.

കശ്മീരിലെ ജനതയുടെ മനുഷ്യാവകാശങ്ങള്‍ ഇന്ത്യ വര്‍ഷങ്ങളായി അടിച്ചമര്‍ത്തുകയാണെന്നും അവര്‍ക്ക് സ്വയംനിര്‍ണയാവകാശം നല്‍കണമെന്നുമുള്ള പാകിസ്താന്റെ പരാമര്‍ശമാണ് ഇന്ത്യയെ ചൊടിപ്പിച്ചത്. പാകിസ്താന്റെ നിര്‍ദേശം സ്വീകരിക്കാന്‍ കഴിയില്ലെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ പാകിസ്താന്‍ ഇടപെടേണ്ടെന്നും ഇന്ത്യ മറുപടി നല്‍കി. പാകിസ്താന്റെ ആരോപണത്തിന് സത്യവുമായി ഒരു ബന്ധവുമില്ലെന്നും ഇന്ത്യന്‍ പ്രതിനിധി രാജീവ് ശുക്ല പറഞ്ഞു.....


No comments: