കൊച്ചി: അഭയ കേസില്‍ അന്വേഷണ പുരോഗതിയുടെ ആദ്യ റിപ്പോര്‍ട്ട് 45 ദിവസത്തിനകം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അടുത്ത വര്‍ഷം ഫിബ്രവരി നാലിനകം ഹൈക്കോടതിയിലും റിപ്പോര്‍ട്ട് നല്‍കണം.
അന്വേഷണത്തിന് എന്തെങ്കിലും തടസ്സം നേരിട്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് ആര്‍. ബസന്ത് വ്യക്തമാക്കിയിട്ടുണ്ട്.
''അന്വേഷണ സംഘത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കണം. മറ്റ് കേസുകളുടെ അന്വേഷണ ചുമതല സംഘത്തെ ഏല്‍പ്പിക്കരുത്. സിസ്റ്റര്‍ അഭയയുടെ ഘാതകരെ കണ്ടെത്താന്‍ സര്‍വശ്രമവും നടത്തണം'' - ഹൈക്കോടതി തുടര്‍ന്ന് പറഞ്ഞു.
കേസ് അന്വേഷിക്കുന്ന കൊച്ചി സിബിഐ ഡിവൈഎസ്പി നന്ദകുമാര്‍ നായരുടെ കഴിവില്‍ ഹൈക്കോടതി പൂര്‍ണ തൃപ്തി പ്രകടിപ്പിച്ചു.....
No comments:
Post a Comment