Wednesday, November 05, 2008

കേരളം പൊരുതുന്നു


സോണിക്ക് ആറുവിക്കറ്റ്
ഗോവ 460ന് പുറത്ത്

പാലക്കാട്: തുടക്കത്തിലെ തകര്‍ച്ചയ്ക്കുശേഷം ബാറ്റ്‌സ്മാന്മാര്‍ താളം കണ്ടെത്തിയതോടെ രഞ്ജിട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ ഗോവയ്‌ക്കെതിരെ കേരളം പൊരുതുന്നു. 20 റണ്‍സെടുക്കുന്നതിനിടെ രണ്ട് മുന്‍നിര ബാറ്റ്‌സ്മാന്മാരെ നഷ്ടപ്പെട്ട കേരളത്തിന് ജഗദീഷ്-ശ്രീകുമാര്‍നായര്‍ കൂട്ടുകെട്ടാണ് തുണയായത്. രണ്ടാംദിനം കളി അവസാനിക്കുമ്പോള്‍ കേരളം രണ്ടുവിക്കറ്റുനഷ്ടത്തില്‍ 107 റണ്‍സെടുത്തിട്ടുണ്ട്. 43 റണ്‍സെടുത്ത ജഗദീഷും 38 റണ്‍സെടുത്ത ശ്രീകുമാര്‍നായരുമാണ് ക്രീസില്‍. ഫോളോഓണ്‍ ഒഴിവാക്കാന്‍ കേരളത്തിന് 203 റണ്‍സുകൂടിവേണം.
മൂന്നിന് 327 എന്ന ശക്തമായ നിലയില്‍നിന്ന് ബാറ്റിങ് പുനരാരംഭിച്ച ഗോവ 460 റണ്‍സിന് പുറത്തായി. ക്യാപ്റ്റന്‍ സോണി ആറുവിക്കറ്റും ടിനു യോഹന്നാന്‍ മൂന്നും ശ്രീകുമാര്‍നായര്‍ ഒരുവിക്കറ്റുമെടുത്തു.....


No comments: