Wednesday, November 05, 2008

ശ്രീലങ്ക കിളിനൊച്ചി തീരം സൈന്യം അടച്ചു


കൊളംബൊ: തമിഴ് പുലികളുടെ ആസ്ഥാനമായ കിളിനൊച്ചിയില്‍ നിര്‍ണായക മുന്നേറ്റം നടത്തിയതായി ശ്രീലങ്കന്‍ സൈന്യം അവകാശപ്പെട്ടു. കിളിനൊച്ചിയുടെ വടക്കുപടിഞ്ഞാറന്‍ തീരമേഖലയുടെ 90 ശതമാനവും സൈന്യം പിടിച്ചടക്കിയെന്നാണ് അധികൃതര്‍ തിങ്കളാഴ്ച അറിയിച്ചത്.

ഇതിനിടെ, നവല്ലഡി മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ മുതിര്‍ന്ന എല്‍.ടി.ടി.ഇ. നേതാവ് ഇളകൂന്‍ കൊല്ലപ്പെട്ടതായി എല്‍.ടി.ടി.ഇ. റേഡിയോ പ്രക്ഷേപണം ചെയ്തു. പുലിസേനയുടെ സ്വയം പ്രഖ്യാപിത ലഫ്റ്റനന്റ് കേണലാണ് ഇളകൂന്‍.

കഴിഞ്ഞ ദിവസം നാച്ചികുഡ മോചിപ്പിച്ച സേന തന്ത്രപ്രധാനമായ മന്നാര്‍-പൂനെര്യന്‍ റോഡു വഴി മുന്നേറിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. 70 കിലോമീറ്ററുള്ള റോഡിന്റെ ഭൂരിഭാഗവും തങ്ങളുടെ നിയന്ത്രണത്തിന്‍കീഴിലാണെന്ന് സൈന്യം അവകാശപ്പെട്ടു.....


No comments: