Wednesday, November 05, 2008

ആഗോള വിപണിയില്‍ എണ്ണവില കൂടി


ലണ്ടന്‍: അന്താരാഷ്ട്രവിപണിയില്‍ എണ്ണയുടെ വില അല്പം ഉയര്‍ന്ന് 64 ഡോളറിനു മുകളിലെത്തി. സൗദി അറേബ്യ എണ്ണകയറ്റുമതി കാര്യമായി വെട്ടിക്കുറച്ചതിന്റെ പ്രതിഫലനമാണിത്.

അമേരിക്കന്‍ വിപണിയില്‍ ചൊവ്വാഴ്ച എണ്ണവില വീപ്പയൊന്നിന് 64.60 ഡോളറായി ഉയര്‍ന്നു. ലണ്ടന്‍ വിപണിയില്‍ വില 60.90 ഡോളറായി.

സൗദിഅറേബ്യ പ്രതിദിന എണ്ണകയറ്റുമതിയില്‍ ഈയിടെ ഒമ്പതുലക്ഷം ബാരലിന്റെ കുറവ് വരുത്തിയിരുന്നു. മറ്റ് എണ്ണയുത്പാദക രാജ്യങ്ങളും കയറ്റുമതി വെട്ടിക്കുറച്ചിട്ടുണ്ട്.


No comments: