ബാംഗ്ലൂര്‍: ഇന്ത്യയുടെ ചാന്ദ്രപേടകമായ 'ചന്ദ്രയാന്‍-1' ചന്ദ്രനോടടുക്കുന്നു. ചൊവ്വാഴ്ച നടന്ന അഞ്ചാം ഭ്രമണപഥമുയര്‍ത്തല്‍ പ്രക്രിയയിലൂടെ ചന്ദ്രയാനെ ഭൂമിയില്‍നിന്ന് 3.8 ലക്ഷം കിലോമീറ്റര്‍ അകലെവരെ എത്തിക്കാനായെന്ന് ഐ.എസ്.ആര്‍.ഒ. സാറ്റലൈറ്റ് കേന്ദ്രം അറിയിച്ചു. ശനിയാഴ്ചയോടെ ചന്ദ്രയാന്‍ ചന്ദ്രനെ വലംവെച്ചുതുടങ്ങുമെന്നാണ് പ്രതീക്ഷ.
രാവിലെ 4.56നാണ് ചന്ദ്രയാനെ ലൂണാര്‍ ട്രാന്‍സ്ഫര്‍ ട്രാജക്ടറി എന്ന ഭ്രമണപഥത്തിലേക്കുയര്‍ത്തിയത്. അവസാനത്തെ ഭ്രമണപഥമുയര്‍ത്തല്‍ പ്രക്രിയയായ ഇത് അതിനിര്‍ണായകമായിരുന്നെന്ന് ഐ.എസ്.ആര്‍.ഒ. അധികൃതര്‍ അറിയിച്ചു. ഇപ്പോള്‍ ചന്ദ്രയാന്‍ സഞ്ചരിക്കുന്ന ഭ്രമണപഥം ചന്ദ്രന്റെ നൂറു കിലോമീറ്റര്‍ അടുത്തുള്ള ഭ്രമണപഥവുമായി കൂടിച്ചേരുന്നുണ്ട്. വരുന്ന ശനിയാഴ്ച വൈകിട്ടോടെ ചന്ദ്രയാനെ ആ ഭ്രമണപഥത്തിലേക്ക് ദിശമാറ്റാനാണ് ഉദ്ദേശിക്കുന്നത്.....
No comments:
Post a Comment