Wednesday, November 05, 2008

ഹിമാചലില്‍ ബസ് കൊക്കയില്‍ വീണ് 45 പേര്‍ മരിച്ചു


(+01219372+)ഷിംല: ഹിമാചല്‍പ്രദേശില്‍ സ്വകാര്യ ബസ് 300 അടി താഴ്ചയുള്ള കൊക്കയിലേക്കു മറിഞ്ഞ് 45 യാത്രക്കാര്‍ മരിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളായ കുഫ്രിക്കും ഫാഗുനിനുമിടയില്‍ ലംബിധറിനടുത്ത് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്.

അമ്പതുപേരാണ് ബസ്സിലുണ്ടായിരുന്നത്. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. കോടിഘട്ടില്‍നിന്ന് ഷിംലയിലേക്ക് പോവുകയായിരുന്നു ബസ്.


No comments: