Wednesday, November 05, 2008

ഗംഗയെ ദേശീയ നദിയായി പ്രഖാപിക്കുന്നു


ന്യൂഡല്‍ഹി: ഗംഗയെ ദേശീയ നദിയായി പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പങ്കെടുത്ത യോഗത്തില്‍ തീരുമാനമായി. ജലവിഭവം, പരിസ്ഥിതി-വനം, നഗരവികസനം എന്നീ മന്ത്രാലയങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.

ദേശീയനദിയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ഗംഗ നദീതട അതോറിറ്റിയും രൂപവത്കരിക്കും. ഇതിന്റെ അധ്യക്ഷന്‍ പ്രധാനമന്ത്രിയായിരിക്കും. ഗംഗ കടന്നു പോകുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ അതോറിറ്റിയില്‍ അംഗങ്ങളായിരിക്കും.
എല്ലാ ഇന്ത്യക്കാരുടെയും ഹൃദയവും മനസ്സുമാണ് ഗംഗാനദിയെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്് യോഗത്തില്‍ പറഞ്ഞു. ഈ വൈകാരികബന്ധം അംഗീകരിക്കപ്പെടേണ്ടതുണ്ട് -പ്രധാനമന്ത്രി വ്യക്തമാക്കി. കേന്ദ്ര മന്ത്രാലയങ്ങളും സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ചായിരിക്കും ഇക്കാര്യത്തില്‍ മുന്നോട്ടു പോകുക.....


No comments: