മുംബൈ: ഓഹരി വിപണി നേട്ടം നിലനിര്‍ത്തി. സെന്‍സെക്‌സ് 293.44 പോയിന്റ് ഉയര്‍ന്ന് 10,631.12-ല്‍ ക്ലോസ് ചെയ്തു. ഒരവസരത്തില്‍ 10,116.22 വരെ താഴ്ന്ന വിപണി പിന്നീട് തിരിച്ചുകയറി 10,668.48 വരെയെത്തി. നിഫ്റ്റി 98.25 പോയിന്റ് ഉയര്‍ന്ന് 3142.10-ല്‍ അവസാനിച്ചു. 2985-നും 3152.30-നുമിടയില്‍ നീങ്ങിയ ശേഷമാണിത്.
റിയല്‍ എസ്റ്റേറ്റ് ഓഹരികളില്‍ വന്‍ തോതിലുള്ള വാങ്ങലുകളുണ്ടായി. ഇതേത്തുടര്‍ന്ന് ബിഎസ്ഇ റിയാല്‍റ്റി സൂചിക 12.14 ശതമാനം ഉയര്‍ന്ന് 2,402.44-ലെത്തി. ബാങ്കിങ്, ഊര്‍ജം, പൊതുമേഖല, എഫ്എംസിജി, മൂലധനസാമഗ്രി, ലോഹം, എണ്ണ-പ്രകൃതി വാതകം എന്നീ മേഖലകളും കാര്യമായ നേട്ടമുണ്ടാക്കി. ഐടി ഓഹരികള്‍ക്ക് കനത്ത നഷ്ടമുണ്ടായി.....
No comments:
Post a Comment