ബാംഗ്ലൂര്‍: കഴിഞ്ഞ മാസങ്ങളില്‍ ബാംഗ്ലൂരിലെ റെസിഡന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ മാന്ദ്യം അനുഭവപ്പെട്ടതായി കുഷ്മാന്‍-വെയ്ക്ക്ഫീല്‍ഡ് നടത്തിയ സര്‍വേയില്‍ വ്യക്തമായി.
ആഗോള സാമ്പത്തികമാന്ദ്യവും ഓഹരിവിപണിയിലെ ഇടിവും മറ്റുമൊക്കെയാണ് വീട് വാങ്ങുന്നതില്‍നിന്ന് നിക്ഷേപകരെ അകറ്റിയതെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. വില കുറയുമെന്ന പ്രതീക്ഷയില്‍ തീരുമാനം മാറ്റിവെച്ചവരുമുണ്ട്.
ബാംഗ്ലൂരിലെ മാറത്തഹള്ളി, വൈറ്റ്ഫീല്‍ഡ്, എയര്‍പോര്‍ട്ട് റോഡ് എന്നീ ഭാഗങ്ങള്‍ ഉള്‍പ്പെട്ട കിഴക്കന്‍ മേഖലകളില്‍ മൂലധന നിക്ഷേപത്തില്‍ മൂന്നു ശതമാനം കുറവ് അനുഭവപ്പെട്ടിട്ടുണ്ട്. ഇടത്തരം ഭവനങ്ങള്‍ വാങ്ങുന്നവരാണ് നിക്ഷേപമിറക്കാന്‍ മടിച്ചുനിന്നത്.
അതേസമയം കോക്‌സ്ടൗണ്‍, ഫ്രെയിഡര്‍ ടൗണ്‍, ബാനസവാടി, ബെന്‍ഡണ്‍ ടൗണ്‍ ഭാഗങ്ങളില്‍ കഴിഞ്ഞ ആറുമാസക്കാലം റിയല്‍ എസ്റ്റേറ്റ് രംഗം ഭദ്രമായിരുന്നു.....
No comments:
Post a Comment