Wednesday, November 05, 2008

ഭീംസെന്‍ജോഷിക്ക് ഭാരതരത്‌നം


(+01219379+)ന്യൂഡല്‍ഹി: ഹിന്ദുസ്ഥാനി സംഗീതത്തിലെ കുലപതി ഭീംസെന്‍ജോഷിക്ക് ഭാരതത്തിലെ പരമോന്നത ബഹുമതിയായ ഭാരതരത്‌നം.

കിരാന ഖരാന പരമ്പരയിലെ മധുരശബ്ദത്തിന്റെ ഉടമയായ ഭീംസെന്‍ജോഷി ഹിന്ദുസ്ഥാനി സംഗീതത്തിലെ ഏറ്റവും അറിയപ്പെടുന്ന വ്യക്തിത്വങ്ങളിലൊരാളാണ്.

ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തിന്റെ നവോത്ഥാനത്തിന് നേതൃത്വം നല്‍കിയ ജോഷി കിരാന ഖരാനയിലെ വിവിധ ആലാപന ശൈലികള്‍ക്ക് പൂര്‍ണത നല്‍കി.

പദ്മവിഭൂഷണ്‍, പദ്മഭൂഷണ്‍, പദ്മശ്രീ തുടങ്ങിയ ഉന്നത ബഹുമതികള്‍ ഈ എണ്‍പത്താറുകാരനെ തേടിയെത്തിയിട്ടുണ്ട്.

1988-ല്‍ ബാലമുരളീകൃഷ്ണ, ലതാ മങ്കേഷ്‌കര്‍ എന്നിവരോടൊപ്പം ആലപിച്ച 'മിലേ സുര്‍ മേരാ തുമാര' എന്ന ഗാനം ഇന്ത്യയിലെ അനൗദ്യോഗിക ദേശീയഗാനം എന്ന നിലയില്‍ പ്രശസ്തി നേടി.....


No comments: