Wednesday, November 05, 2008

അരിവിഹിതം തത്കാലം കൂട്ടില്ല-പവാര്‍


ന്യൂഡല്‍ഹി: കേരളത്തിനുള്ള വെട്ടിക്കുറിച്ച അരിവിഹിതം തത്കാലം പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര കൃഷി-ഭക്ഷ്യമന്ത്രി ശരദ്പവാര്‍ പറഞ്ഞു. ഡിസംബര്‍ വരെ നിലവിലുള്ള സ്ഥിതി തുടരാനേ സാധിക്കുകയുള്ളൂ എന്ന് ചൂണ്ടിക്കാണിച്ച മന്ത്രി കേന്ദ്ര പൂളിലുള്ള അരിലഭ്യത അനുസരിച്ചേ സംസ്ഥാനങ്ങള്‍ക്ക് വിഹിതം നല്‍കാനാവൂ എന്നും അറിയിച്ചു.
ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ള വിഭാഗങ്ങള്‍ക്ക് നല്‍കുന്ന അരിവിഹിതം കേരളത്തിന് കൃത്യമായി നല്‍കുന്നുണ്ട്. ദാരിദ്ര്യരേഖയ്ക്കുമുകളിലുള്ള വിഭാഗങ്ങള്‍ക്ക് നല്‍കുന്ന അരി കേരളത്തിനാണ് ഏറ്റവും കൂടുതല്‍ നല്‍കുന്നത്. അത് വര്‍ധിപ്പിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണിക്കാനാവില്ല. ഡിസംബറില്‍ വിളവെടുപ്പ് പൂര്‍ത്തിയായി സംഭരണം നടന്നു കഴിയുമ്പോള്‍ കേന്ദ്ര പൂളിലുള്ള അരിയുടെ അളവ് നോക്കി എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കുന്നതിന്റെ ഭാഗമായി കേരളത്തിനും ലഭിക്കും- മന്ത്രി അറിയിച്ചു.....


No comments: