(+01219356+)വാഷിങ്ടണ്‍:ചൊവ്വാഴ്ച നടന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യഫലങ്ങള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ബരാക് ഒബാമയ്ക്ക് അനുകൂലമായി.
നാമമാത്ര വോട്ടുകളുള്ള രണ്ടു ചെറുപട്ടണങ്ങളിലെ ഫലമാണ് തുടക്കത്തില്‍ പുറത്തുവന്നത്. അപ്രതീക്ഷിത തടസ്സങ്ങളൊന്നുമുണ്ടായില്ലെങ്കില്‍ ബുധനാഴ്ച ഇന്ത്യന്‍ സമയം രാവിലെ പത്തുമണിയോടെ അന്തിമവിജയി ആരെന്നു വ്യക്തമാവും.
ന്യൂ ഹാംപ്ഷയര്‍ സംസ്ഥാനത്തെ ഡിക്‌സ്‌വില്‍ നോച്ച്, ഹാര്‍ട്ട്‌സ് ലൊക്കേഷന്‍ എന്നീ ചെറുപട്ടണങ്ങളിലെ ഫലമാണ് ആദ്യമേ അറിവായത്. ഡിക്‌സ്‌വില്‍ നോച്ചില്‍ ഒബാമയ്ക്ക് 15 വോട്ടും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജോണ്‍ മക്‌കെയ്‌ന് ആറു വോട്ടുമാണ് കിട്ടിയത്. ഹാര്‍ട്ട്‌സ് ലൊക്കേഷനില്‍ ഒബാമയ്ക്ക് പതിനേഴും മക്‌കെയ്‌ന് പത്തും വോട്ട് കിട്ടി.....
No comments:
Post a Comment