Wednesday, November 05, 2008

കേരളത്തില്‍ തീവ്രവാദം: വാര്‍ത്തകള്‍ പലതും അതിശയോക്തിപരം - മുഖ്യമന്ത്രി


മികച്ച ക്രമസമാധാനനില

തിരുവനന്തപുരം: കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനം സംബന്ധിച്ച് പ്രചരിപ്പിക്കപ്പെടുന്ന പല വാര്‍ത്തകളും അതിശയോക്തിപരമാണെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ജില്ലാ കളക്ടര്‍മാരുടെയും ജില്ലാ പോലീസ്‌സൂപ്രണ്ടുമാരുടെയും യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടതിയില്‍ നല്‍കിയ രേഖയെന്ന പേരില്‍പോലും പ്രചരിപ്പിക്കപ്പെട്ടത് അതിശയോക്തിപരമായ കാര്യങ്ങളാണ്. പോലീസും ഇന്റലിജന്‍സും തീവ്രവാദികളെ കണ്ടെത്താന്‍ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ട്. അതിനെ താഴ്ത്തിക്കെട്ടുന്ന സമീപനം ഉണ്ടാകാന്‍ പാടില്ല. ഒരു മതവിഭാഗത്തെ പ്രതിസ്ഥാനത്തുനിര്‍ത്തുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പാളിപ്പോവുകയാണ്. പണം മോഹിച്ച് ഏതാനും ചിലര്‍ കാട്ടുന്ന ക്രിമിനല്‍ പ്രവര്‍ത്തനത്തെ മതത്തിന്റെ പേരില്‍ എഴുതിച്ചേര്‍ക്കുന്നത് വര്‍ഗീയവിദ്വേഷം വളര്‍ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.....


No comments: