ബിഹാറിയാണെന്നു പറയാന്‍ നാണക്കേടെന്തിന്? നടി നീതുചന്ദ്രയുടെതാണ് ചോദ്യം. ബംഗാളികള്‍ക്കും പഞ്ചാബികള്‍ക്കും മഹാരാഷ്ട്രക്കാര്‍ക്കുമൊക്കെ അവരുടെ വേരുകളെക്കുറിച്ച് അഭിമാനിക്കാമെങ്കില്‍, ബിഹാറികള്‍ക്കുമതാകാം. ബിഹാറിലെ തൊഴിലില്ലായ്മയും നിരക്ഷരതയുമാണ് അവിടത്തുകാര്‍ക്ക് ജീവിതോപാധി തേടി പുറത്തുപോകേണ്ടി വരുന്നതിനു കാരണം. ജീവിതവിജയം നേടിയ ബിഹാറുകാര്‍ക്ക് ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കാനാവുമെന്ന് നീതു അഭിപ്രായപ്പെട്ടു.
ഉത്തരേന്ത്യക്കാര്‍ക്കെതിരെ പൊതുവിലും ബിഹാറികള്‍ക്കെതിരെ വിശേഷിച്ചും മഹാരാഷ്ട്രയില്‍ പ്രതിഷേധമുയരുന്നതിന്റെ പശ്ചാത്തലത്തിലാണ് നടിയുടെ അഭിപ്രായപ്രകടനം. ബിഹാറിയാണെന്നതിന്റെ പേരില്‍ മുംബൈയില്‍ തനിക്കു വിവേചനമൊന്നും അനുഭവിക്കേണ്ടിവന്നിട്ടില്ലെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു.....
No comments:
Post a Comment