ചെന്നൈ: യാത്രത്തിരക്ക് കണക്കിലെടുത്ത് തിരക്കേറിയ സ്ഥലങ്ങളിലേക്ക് കൂടുതല്‍ പ്രത്യേക തീവണ്ടികള്‍ ഓടിക്കാന്‍ ദക്ഷിണ റെയില്‍വേ തീരുമാനിച്ചു. കേരളത്തിലേക്കടക്കം ഒരു മാസം 472 പ്രത്യേക തീവണ്ടി സര്‍വീസുകളാണ് ദക്ഷിണ റെയില്‍വേ തുടങ്ങുന്നത്. ഡിസംബര്‍ അവസാനത്തോടെ ഈ വണ്ടികള്‍ ഓടിത്തുടങ്ങും.
ചെന്നൈ-കൊല്ലം, എറണാകുളം-ബാംഗ്ലൂര്‍ അടക്കം ആറിടങ്ങളിലേക്ക് ഒരു മാസം നൂറ് പാസഞ്ചര്‍ തീവണ്ടി സര്‍വീസുകളും മധുര, കോയമ്പത്തൂര്‍, ആര്‍ക്കോണം, തിരുനെല്‍വേലി തുടങ്ങി കുറഞ്ഞ ദൂരമുള്ള സ്ഥലങ്ങളിലേക്ക് 372 പ്രത്യേക പാസഞ്ചര്‍ തീവണ്ടി സര്‍വീസുകളുമാണ് അനുവദിക്കുന്നത്. കൂടാതെ തിരുവനന്തപുരം ഡിവിഷന് കീഴിലും ഇത്തരം പ്രത്യേക തീവണ്ടികള്‍ അനുവദിച്ചിട്ടുണ്ട്. തൃശ്ശൂര്‍-ഗുരുവായൂര്‍, കൊല്ലം-തിരുവനന്തപുരം റൂട്ടിലും ഓരോ മാസവും പ്രത്യേക തീവണ്ടികള്‍ ഓടിക്കും.....
No comments:
Post a Comment