Friday, November 07, 2008

മാലേഗാവ് സേ്ഫാടനം ലഫ്. കേണലിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ അനുമതി തേടി


മുംബൈ: മാലേഗാവ് സേ്ഫാടന ക്കേസില്‍ അറസ്റ്റിലായ ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിതിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ പോലീസ് നാസിക് ചീഫ് മെട്രോപൊളിറ്റന്‍ കോടതിയുടെ അനുമതി തേടി. കേസില്‍ വിവരങ്ങള്‍ ലഭിക്കാനായി പുരോഹിതിനെ കൂടുതലായി ചോദ്യംചെയ്യേണ്ടതുണ്ടെന്നും ഭീകരവിരുദ്ധ സ്‌ക്വാഡ് കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പുരോഹിതിനെ പോലീസ് അറസ്റ്റുചെയ്തത്.

പുരോഹിതിന് രാജ്യത്തു നടന്ന മറ്റ് സേ്ഫാടനങ്ങളില്‍ പങ്കുണ്ടോയെന്ന കാര്യം അന്വേഷിക്കുകയാണെന്നും പോലീസ് കോടതിയെ അറിയിച്ചു. സേ്ഫാടനക്കേസില്‍ ഒളിവിലുള്ള രണ്ടു പ്രതികള്‍ക്കുവേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

സേ്ഫാടനങ്ങള്‍ക്കു മുന്നോടിയായി മഹാരാഷ്ട്രയിലും മധ്യപ്രദേശിലും നടന്ന യോഗങ്ങളില്‍ പുരോഹിത് പങ്കെടുത്തിട്ടുണ്ടെന്നും അഭിനവ ഭരത് എന്ന സംഘടനയുടെ അറസ്റ്റിലായ നേതാവ് രാഹിര്‍ക്കറെ സാമ്പത്തികമായി കേണല്‍ സഹായിച്ചിട്ടുണ്ടെന്നും പോലീസ് കോടതിയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.....


No comments: