മുംബൈ: സേ്ഫാടന പരമ്പരകള്‍ക്കായി ഭീകര സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീന് ഫണ്ട് എത്തിച്ച രണ്ട് വിദേശ ഇന്ത്യക്കാരുടെ ഗള്‍ഫിലെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ഇവര്‍ക്കെതിരെ ലുക്കു ഔട്ട് നോട്ടീസുകള്‍ പുറപ്പെടുവിച്ചതായി സിറ്റി പോലീസ് അറിയിച്ചു. ഇവരുടെ പേരുകള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഒരു ദേശസാല്‍കൃത ബാങ്കില്‍ പത്തുവര്‍ഷം മുമ്പാണ് ഇരുവരും അക്കൗണ്ടുകള്‍ തുറന്നത്. ഇന്ത്യന്‍ മുജാഹിദ്ദീനിലെ റിയാസ് ബത്കല്‍ ആണ് ഫണ്ട് സ്വീകരിച്ചുകൊണ്ടിരുന്നതെന്ന് പോലീസ് വെളിപ്പെടുത്തി.
ഇന്ത്യന്‍ മുജാഹിദ്ദീനുകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടിരുന്ന മറ്റ് ആറ് അക്കൗണ്ടുകളും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വിദേശ ഇന്ത്യക്കാരുടെ ഒക്ടോബര്‍ നാലിന് മരവിപ്പിച്ച അക്കൗണ്ടുകളില്‍ ആകെ 27 ലക്ഷം രൂപ ഉണ്ടായിരുന്നുവെന്ന് ജോയന്റ് പോലീസ് കമ്മീഷണര്‍ രാകേഷ് മാരിയ പറഞ്ഞു.....
No comments:
Post a Comment