Friday, November 07, 2008

വൈറ്റ് ഹൗസില്‍ അഴിച്ചുപണി; ഉപദേഷ്ടാവായി ഇന്ത്യന്‍ വംശജ


(+01219471+)വാഷിങ്ടണ്‍: പുതിയ അമേരിക്കന്‍ ഭരണകൂടത്തില്‍ ഉന്നത പദവികള്‍ വഹിക്കുന്നതിന് ഉചിത വ്യക്തികളെ കണ്ടെത്താനുള്ള പ്രക്രിയയ്ക്ക് നിയുക്ത പ്രസിഡന്റ് ബരാക് ഒബാമ തുടക്കമിട്ടു. വൈറ്റ് ഹൗസിലെ ചീഫ് ഓഫ് സ്റ്റാഫ് എന്ന നിര്‍ണായക പദവിയിലേക്ക് ഉറ്റസുഹൃത്തും സഹപ്രവര്‍ത്തകനുമായ റാഹം ഇമ്മാനുവലിനെ ഒബാമ നാമനിര്‍ദേശം ചെയ്തു.

ഭരണകൂടമാറ്റത്തിന് സാഹചര്യമൊരുക്കാന്‍ പതിനഞ്ചംഗ സമിതിയെയും നിയോഗിച്ചിട്ടുണ്ട്. ഈ സമിതിയുടെ ഉപദേഷ്ടാക്കളിലൊരാളായി ഇന്ത്യന്‍ വംശജ സൊനാല്‍ ഷാ നിയമിതയായി. ഗുജറാത്തില്‍നിന്ന് അമേരിക്കയിലേക്കു കുടിയേറിയ കുടുംബത്തിലെ അംഗമായ ഷാ, വിവരസാങ്കേതിക രംഗത്തെ വമ്പന്‍ സ്ഥാപനമായ 'ഗൂഗിളി'ന്റെ ജീവകാരുണ്യവിഭാഗത്തില്‍ ഉന്നത പദവി വഹിച്ചുവരികയാണ്.....


No comments: