കൊച്ചി:റോഡുകള്‍ യഥാസമയം നന്നാക്കാതെ പൊട്ടിപ്പൊളിഞ്ഞുകിടന്ന് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന പ്രശ്‌നത്തില്‍ ഹൈക്കോടതി വീണ്ടും ഇടപെടുന്നു. അറ്റകുറ്റപ്പണി അത്യാവശ്യമായ റോഡുകളുടെ പട്ടിക നല്‍കാന്‍ പൊതുമരാമത്ത് വകുപ്പിനോടും കൊച്ചി നഗരസഭയോടും വിശാലകൊച്ചി വികസന അതോറിറ്റിയോടും ജസ്റ്റിസ് എസ്. സിരിജഗന്‍ ഉത്തരവിട്ടു.
പട്ടിക രണ്ടാഴ്ചയ്ക്കകം നല്‍കണം. ഇവരുടെ കീഴിലുള്ള റോഡുകളേതൊക്കെയെന്നും വ്യക്തമാക്കണം. കേരള ട്രാവല്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റും സബര്‍ബന്‍ ട്രാവല്‍സ് ഉടമയുമായ സി.പി.അജിത്കുമാറും കേരള മര്‍ച്ചന്റ്‌സ് യൂണിയനും അഡ്വ. ജാജു സാബു മുഖേന നല്‍കിയ ഹര്‍ജിയിലാണിത്. എതിര്‍കക്ഷികളായ സംസ്ഥാന സര്‍ക്കാരിനുവേണ്ടി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി പൊതുമരാമത്ത് വകുപ്പ് (റോഡ് വിഭാഗം) ചീഫ് എന്‍ജിനിയര്‍ (തിരുവനന്തപുരം), കൊച്ചി നഗരസഭ, വിശാലകൊച്ചി വികസന അതോറിറ്റി എന്നിവര്‍ക്ക് നോട്ടീസയയ്ക്കാനും കോടതി ഉത്തരവിട്ടു.....
No comments:
Post a Comment