തിരുവനന്തപുരം: കേരളത്തിനുള്ള റേഷന്‍ അരിവിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കേരളത്തിന് കിട്ടേണ്ട റേഷന്‍ അരിയുടെ കേന്ദ്രവിഹിതം വെട്ടിക്കുറച്ച നടപടി ശരിയായില്ല. എന്തെല്ലാം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാലും കേരളത്തിലെ ജനങ്ങളുടെ മുഖ്യാഹാരമായ അരിയുടെ കാര്യത്തില്‍ അനുഭാവ പൂര്‍വമായ സമീപനമാണ് കേന്ദ്രം കൈക്കൊള്ളേണ്ടതെന്നും തങ്കച്ചന്‍ പറഞ്ഞു.
നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണബാങ്കുകളുടെ നഷ്ടം നികത്തുന്നതിനും അവയുടെ പുനരുദ്ധാരണത്തിനും വേണ്ടി വൈദ്യനാഥന്‍ കമ്മീഷന്റെ ശുപാര്‍ശ രാഷ്ട്രീയ കാരണങ്ങളാല്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കാത്തതിനെത്തുടര്‍ന്ന് 853 കോടി രൂപയുടെ ധനസഹായമാണ് നമുക്ക് നഷ്ടപ്പെട്ടത്.....
No comments:
Post a Comment