ഫുല്‍ബനി: വര്‍ഗീയ കലാപത്തിനുശേഷം സമാധാനാന്തരീക്ഷം തിരിച്ചുവരുന്ന ഒറീസയിലെ കന്ധമാലില്‍ ആര്‍.എസ്.എസ് നേതാവ് വെടിയേറ്റ് മരിച്ചു. മാവോവാദികളാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു.
ആര്‍.എസ്.എസിന്റെ പ്രാദേശിക നേതാവായ ധനു പ്രധാനാണ് ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് കുമരിഗാവില്‍ വച്ച് മൂന്നംഗസംഘത്തിന്റെ വെടിയേറ്റ് മരിച്ചത്. മാവോവാദികളുടെ ഹിറ്റ്‌ലിസ്റ്റിലുള്ള ആളായിരുന്നു പ്രധാന്‍.
ഇക്കഴിഞ്ഞ ആഗസ്തില്‍ വിശ്വഹിന്ദു പരിഷത്ത് നേതാവ് ലക്ഷ്മണാനന്ദ സരസ്വതിയെ മാവോവാദികള്‍ കൊലപ്പെടുത്തിയതാണ് ഒറീസയിലെ വര്‍ഗീയ കലാപത്തിന് തുടക്കമിട്ടത്.
No comments:
Post a Comment