ബോളിവുഡിലെ കുറുമ്പുകാരി സുന്ദരിക്കുട്ടി താടിയും മീശയും വെച്ച് പഞ്ചാബി തലയില്‍ക്കെട്ടുമായെത്തുമ്പോഴും റാണി മുഖര്‍ജി എവിടെയെന്ന അന്വേഷണത്തിലാണ് ആരാധകര്‍. തുടര്‍ച്ചയായ ചില പരാജയങ്ങള്‍ക്കുശേഷം അത്ര സജീവമല്ലാതിരുന്ന റാണി വീണ്ടുമെത്തുന്നത് ഒരു സര്‍ദാര്‍ജിയുടെ വേഷത്തിലാണ്. യഷ്‌രാജ് ഫിലിംസിന്റെ പേരിടാത്ത പുതിയ ചിത്രത്തിലാണ് റാണി മുഖര്‍ജിയുടെ പുതിയ വേഷം.
ക്രിക്കറ്റ് പ്രേമം തലയ്ക്കുപിടിച്ച സര്‍ദാറിന്റെ വേഷമാണ് റാണിയുടെത്. ഷാഹിദ് കപൂറാണ് ചിത്രത്തിലെ നായകന്‍. ഷാഹിദും റാണിയും ഒരുമിച്ചഭിനയിക്കുന്നതും ആദ്യമായാണ്. ഷാഹിദ് ക്രിക്കറ്റ് കളിക്കാരന്റെ വേഷത്തിലാണെത്തുന്നത്.
അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ സര്‍ദാര്‍ വേഷത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.....
No comments:
Post a Comment