ഓരോ ചുവടിലും സ്വയം കണ്ടെത്തലുകള്‍ നടത്തുന്ന ഗായകനാണ് ദെലേര്‍ മെഹന്തി. പഞ്ചാബി ഭംഗ്ര പാട്ടുകള്‍ പാടുന്ന അതേ ആവേശത്തോടെ ബോളിവുഡിലും പാടുന്ന ദെലേര്‍ മെഹന്തി ഇപ്പോള്‍ സൂഫി സംഗീതംകൊണ്ട് ആരാധകര്‍ക്ക് വിരുന്നൊരുക്കുകയാണ്. ദെലേറിന്റെ ആദ്യ സൂഫി ആല്‍ബം 'ബിസ്മില്ല' ഈയിടെ പുറത്തിറക്കി.
പോപ് ഗാനങ്ങളില്‍നിന്ന് വ്യതിചലിക്കാന്‍ താന്‍ ആദ്യം ആഗ്രഹിച്ചിരുന്നില്ലെന്ന് ദെലേര്‍ മെഹന്തി പറയുന്നു. ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് ആഗ്രഹം പ്രകടിപ്പിച്ചതാണ് തന്നെ ഈ വഴിക്കു തിരിച്ചത്.
''ആല്‍ബത്തിലെ ഓരോ വാക്കും തന്റെ ഹൃദയത്തില്‍ നിന്ന് വന്നവയാണ്. റബ്ബിനെ പ്രകീര്‍ത്തിക്കുന്ന ഗാനമാണ് താന്‍ ആഗ്രഹിച്ചിരുന്നത്. ഇതിലെ ഓരോ വരിയും ജനഹൃദയത്തില്‍ ശാന്തിയും സമാധാനവും നിറയ്ക്കും.....
No comments:
Post a Comment