കോമഡി ചിത്രമായ ഗോല്‍മാല്‍ റിട്ടേണ്‍സിനെതിരെ പകര്‍പ്പവകാശ ലംഘനത്തിന് പരാതി. 1973-ല്‍ പുറത്തിറങ്ങിയ 'ആജ് കി താസ ഖബര്‍' എന്ന ചിത്രത്തിന്റെ തനി പകര്‍പ്പാണ് ഗോല്‍മാല്‍ റിട്ടേണ്‍സെന്നാണ് പരാതി. 'ആജ് കി താസ ഖബറി'ന്റെ നിര്‍മാതാവ് രാജേന്ദ്ര ഭാട്യയുടെ ഭാര്യ ശകുന്തള ഭാട്യയാണ് പുതിയ ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്. 'ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷ'നില്‍ അവര്‍ പരാതിയും നല്‍കിക്കഴിഞ്ഞു.
ഒക്ടോബര്‍ 29ന് പുറത്തിറങ്ങിയ ഗോല്‍മാലിന്റെ നിരൂപണ ലേഖനങ്ങളിലൂടെയാണ് താന്‍ ഇരു ചിത്രങ്ങളും തമ്മിലുള്ള സാദൃശ്യത്തെക്കുറിച്ച് മനസ്സിലാക്കിയതെന്ന് ശകുന്തള ഭാട്യ പറഞ്ഞു. സിനിമാ നിരൂപകര്‍ ഇക്കാര്യം നേരത്തെ പരാമര്‍ശിച്ചിട്ടുണ്ടെന്നും അവര്‍ പറയുന്നു.....
No comments:
Post a Comment