തിരുവനന്തപുരം: ഒറ്റ ടിക്കറ്റില്‍ മലയാളത്തിന്റെ മിന്നും താരങ്ങളെല്ലാം സ്‌ക്രീന്‍നിറയുന്ന'മെഗാ' ചിത്രം തീയേറ്ററിലെത്തി. താരസംഘടനയായ 'അമ്മ' നിര്‍മിച്ച 'ട്വന്റി-20' ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ റിലീസായപ്പോള്‍ 'എന്തുവിലകൊടുത്തും' ചിത്രം കാണാനെത്തിയവരുടെ തിരക്കില്‍ തീയേറ്ററുകള്‍ നിറഞ്ഞു.
മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ്‌ഗോപി, ജയറാം, ദിലീപ്, പൃഥ്വിരാജ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം ഒരുമിച്ച് വെള്ളിത്തിരയിലെത്തുന്ന 'ട്വന്റി-20'ക്ക് ആദ്യ മൂന്നുദിവസം ടിക്കറ്റ് ചാര്‍ജ് കൂടുതലാണ്. കാവ്യാമാധവന്‍, ഭാവന, നയന്‍താര, ഗോപിക തുടങ്ങിയ മുന്‍നിര നായികമാരും ചിത്രത്തിലുണ്ട്. സംസ്ഥാനത്തൊട്ടാകെ 108 തീയേറ്ററുകളില്‍ ബുധനാഴ്ച രാവിവെ ഒമ്പതുമുതലാണ് പ്രദര്‍ശനം തുടങ്ങിയത്.....
No comments:
Post a Comment