കൊച്ചി: കേരളത്തില്‍ ടൂറിസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിക്ഷേപം നടത്താന്‍ തയ്യാറാണെന്ന് അമേരിക്കയിലെ വ്യവസായ പ്രമുഖയും ബള്‍ഗേറിയന്‍ രാജകുടുംബാംഗവുമായ ഡോ. പെനി കാംഗസ് 'മാതൃഭൂമി'യോട് പറഞ്ഞു. കേരളത്തില്‍ ഇപ്പോള്‍ നിക്ഷേപത്തിന് പറ്റിയ അന്തരീക്ഷമാണെന്നും അവസരം വന്നാല്‍ മുതല്‍മുടക്ക് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അവര്‍ വ്യക്തമാക്കി. സ്വകാര്യ സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തിയതായിരുന്നു ഡോ. പെനി.
കേരളത്തിന്റെ തനതായ ആയുര്‍വേദ പാരമ്പര്യം പ്രയോജനപ്പെടുത്തി അമേരിക്കയിലെ ബഹാമാസില്‍ ബൃഹത്തായ ആയുര്‍വേദ റിസോര്‍ട്ടും സ്പായും നിര്‍മിക്കാനൊരുങ്ങുകയാണിവര്‍. 120 ഹെക്ടറിലാണ് ഇത് വിഭാവനം ചെയ്യുന്നത്.
പെന്‍ബാര്‍, സോഫ്റ്റ്‌വേര്‍, ഇന്റലിജന്‍സ്, പെന്‍സുല, ഗോള്‍ഡ് സ്ട്രീം, ലാനോസ് ഓയില്‍, ഒക്ട ഇന്റര്‍നാഷണല്‍, പെന്‍വാള്‍ട്ട്, ബള്‍ഫിന്‍ എന്നീ എട്ട് കമ്പനികളുടെ മേധാവിയാണ് പരമ്പരാഗത വൈദ്യശാസ്ത്ര വിദഗ്ദ്ധ കൂടിയായ ഡോ.....
No comments:
Post a Comment