Thursday, November 06, 2008

ബാങ്ക് ഓഫ് ഇന്ത്യയും സിന്‍ഡിക്കേറ്റ് ബാങ്കും പലിശ കുറച്ചു


മുംബൈ: പൊതുമേഖലാ ബാങ്കുകളായ ബാങ്ക് ഓഫ് ഇന്ത്യയും സിന്‍ഡിക്കേറ്റ് ബാങ്കും അടിസ്ഥാന വായ്പാ നിരക്ക് (പിഎല്‍ആര്‍) കുറച്ചു. ബാങ്ക് ഓഫ് ഇന്ത്യ നിരക്ക് 0.75 ശതമാനമാണ് കുറച്ചത്. ഇതോടെ പിഎല്‍ആര്‍ 13.25 ശതമാനമായി. പുതിയ നിരക്ക് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തിലായി. നിക്ഷേപങ്ങളുടെ പലിശ ഡിസംബര്‍ ഒന്നു മുതല്‍ 0.50 ശതമാനം കുറയും.

സിന്‍ഡിക്കേറ്റ് ബാങ്കും അടിസ്ഥാന വായ്പാ നിരക്ക് 0.75 ശതമാനം കുറച്ചു. ഡിസംബര്‍ ഒന്നു മുതല്‍ നിക്ഷേപങ്ങളുടെ പലിശ അര ശതമാനം കുറയുമെന്ന് സിന്‍ഡിക്കേറ്റ് ബാങ്ക് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജോര്‍ജ് ജോസഫ് അറിയിച്ചു.

യൂക്കോ ബാങ്ക് പിഎല്‍ആര്‍ അര ശതമാനം കുറച്ച് 13.50 ശതമാനമാക്കി. ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ബാങ്ക് എന്നിവയും ഈയാഴ്ച തന്നെ പലിശ കുറയ്ക്കും.....


No comments: